ശുചിമുറിയിയിൽ നിന്നും മലിനജലം പുറത്തേക്കൊഴുകുന്നു
ആർ. സുരേഷ് ബാബു
വൈക്കം: വൈക്കത്തഷ്ടമി കൊടിയേറുന്നതിന് മുമ്പേ വടക്കേനടയിലെ ദേവസ്വം ബോർഡിന്റെ കംഫർട്ട് സ്റ്റേഷനിലെ മാലിനജലം പുറത്തേക്ക് ഒഴുകിത്തുടങ്ങി. ശുചിമുറി സമുച്ചയത്തോടനുബന്ധിച്ച പാർക്കിംഗ് ഗ്രൗണ്ടിൽ നിറഞ്ഞ മലിനജലം പ്രവേശന കവാടത്തിലുടെ വടക്കേനട റോഡിലേക്ക് ഒഴുകി. ശുചിമുറിയുടെ മറ്റൊരു ഭാഗത്തെ കാലാക്കൽ റോഡിലും ശുചിമുറി മാലിന്യം ഒഴുകി ദുർഗന്ധം ഉണ്ടാക്കുന്നുണ്ട്. മണ്ഡലക്കാലമായതിനാൽ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തുവരുന്നത് ദേവസ്വം ഗ്രൗണ്ടിലാണ്. ക്ഷേത്രദർശനം നടത്തുവാൻ വരുന്ന ഭക്തർ ശുചിമുറി മാലിന്യത്തിലൂടെ വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. പുരുഷൻമാർക്ക് 8 ഉം സ്ത്രീകൾക്ക് 5 ഉം ശുചി മുറിയാണ് ഇവിടെയുള്ളത്. ഇതിന്റെ അവസ്ഥയും പരിതാപകരമാണ്. ശുചിമുറി മാലിന്യം പുറത്തേക്ക് ഒഴുകുന്ന പരാതിയുണ്ടായതോടെ വെള്ളം ഫിൽട്ടർ ചെയ്ത് ആ വെള്ളം കുടി പുറത്തേക്ക് ഒഴുക്കിയത് ഭക്തരെ ഏറെ ബുദ്ധിമുട്ടിലാക്കി.