സി.പി.ഐ രാഷ്ട്രീയ വിശദീകരണ യോഗം മാർച്ച് നാളെ
വൈക്കം: സി.പി.ഐ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ വൈക്കത്ത് രാഷ്ട്രീയ വിശദീകരണ സമ്മേളനം സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് ബോട്ട് ജെട്ടി മൈതാനിയില്‍ നടക്കുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ. ശശിധരന്‍ ഉദ്ഘാടനം ചെയ്യും. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാര്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍. സുശീലന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി. ജോസഫ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.എന്‍ രമേശന്‍, ഇ.എന്‍ ദാസപ്പന്‍, പി. പ്രദീപ്, സി.കെ. ആശ എം.എല്‍.എ, വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസിസ്റ്റന്റ് സെക്രട്ടറി എന്‍. അനില്‍ ബിശ്വാസ് എന്നിവര്‍ പ്രസംഗിക്കും.
Comments ()