സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വാർഷിക കൺവെൻഷൻ 16ന്
വൈക്കം: സീനിയർ സിറ്റിസൺസ് ഫ്രെണ്ട്സ് വെൽഫെയർ അസോസിയേഷന്റെ വൈക്കം യൂണിറ്റ് വാർഷിക കൺവെൻഷനും കുടുംബസംഗമവും ഓണസദ്യയും 16ന് രാവിലെ 10ന് വൈക്കം സമൂഹം ഹാളിൽ നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രാജൻ അക്കരപ്പാടം അദ്ധ്യക്ഷത വഹിക്കും. ഡോ. പ്രീത് ഭാസ്‌ക്കർ ക്ലാസ്സെടുക്കും. ഉച്ചയ്ക്ക് ഓണസദ്യയ്ക്ക് ശേഷം ഗായകൻ പി.കെ. ഹരിദാസ് നയിക്കുന്ന ഗാനമേളയും നടക്കും.