സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്വം : കോൺഗ്രസ്
വൈക്കം: വൈക്കം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ്. പിന്തുണയുള്ള ബി.ജെ.പി വിമത കെ..ബി ഗിരിജകുമാരിക്ക് സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ച ടൗൺ ലോക്കൽ കമ്മിറ്റി അംഗവും മുൻ നഗരസഭാ പ്രതിപക്ഷ നേതാവുമായ എസ്. ഹരിദാസൻ നായർക്ക് വോട്ട് ചെയ്തതിലൂടെ നഗരസഭയിൽ സി.പി.എം ബി.ജെ.പി രഹസ്യ ധാരണ പുറത്തുവന്നതായി ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോണി സണ്ണി ആരോപിച്ചു. ഈ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് പൊതുസമൂഹത്തോട് മറുപടി പറയാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.