സ്കന്ദഷഷ്ഠി ഭക്തിസാന്ദ്രമായി
വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി ഭക്തിസാന്ദ്രമായി. ഷഷ്ഠി ദർശനം നടത്തുവാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ചടങ്ങുകൾക്ക് സബ് ഗ്രൂപ്പ് ഓഫിസർ രാഹുൽ രാധാകൃഷ്ണനും മുൻ ഉപദേശക സമിതി ഭാരവാഹികളായ വി.ആർ.സി. നായർ, ബിനു ലവ് ലാൻഡ്, കെ.എൻ. ഗിരിഷ് എന്നിവർ നേതൃത്വം നല്കി.