സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

വൈക്കം: ക്വിറ്റിന്ത്യാ ദിനാചരണത്തിൻ്റേയും സ്വാതന്ത്ര്യദിനാഘോഷത്തിൻ്റേയും ഭാഗമായി വെച്ചൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വെച്ചൂർ ദേവി വിലാസം ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചിത്രരചനാ മത്സരം തിരക്കഥാകൃത്ത് എം. സിന്ധുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ സോജി ജോർജ്, പി.കെ. മണിലാൽ, സ്വപ്ന നോജ്,ആൻസി തങ്കച്ചൻ തുടങ്ങിയർ പ്രസംഗിച്ചു. എൽപി, യുപി, ഹൈസ് സ്കൂൾ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഇടയാഴം സെൻ്റ് മേരീസ് എൽ പി എസ്, അച്ചിനകം സെൻ്റ് ആൻ്റീ ണീസ് എൽ പി എസ്,പുത്തൻപാലം ഗവൺമെൻ്റ് ഹൈസ്കൂൾ, വെച്ചൂർ ദേവി വിലാസം ഗവൺമെൻ്റ് ഹൈസ്കൂൾ, കുടവെച്ചൂർ സെൻ്റ് മൈക്കിൾസ് ഹൈസ്കൂൾ തുടങ്ങിയ സ്കൂളുകളിൽ നിന്നായി 200 ലധികം കുട്ടികൾ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്തു. 15 ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഉപന്യാസ, പ്രസംഗ മൽസരങ്ങളും നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാർ പറഞ്ഞു.