സ്കൂൾ വാർഷികാഘോഷം നിശാഗാന്ധി 2026
തലയാഴം: പള്ളിയാട് ശ്രീനാരായണ യുപി സ്കൂൾ വാർഷികാഘോഷം നിശാഗാന്ധി 2026 വർണാഭമായി.സ്കൂൾ ഗ്രൗണ്ടിൽ സ്കൂൾ മാനേജർ ടി.പി. സുഖലാലിൻ്റെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം ദക്ഷിണേന്ത്യയിലെ പ്രമുഖ തബല വാദക രത്‌നശ്രീഅയ്യർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ലിജിസലഞ്ച് രാജ് സ്കോളർഷിപ്പ് വിതരണം ചെയ്തു. യോഗത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക സി.എസ്. മിനിയ്ക്കും ഓഫീസ് ജീവനക്കാരൻ എം.എസ്. ഷിബു എന്നിവർക്ക് യാത്രയപ്പ് നൽകി. വാർഡ് മെമ്പർ എൻ.എസ്. നിജു, ഹെഡ്മാസ്റ്റർ പി. പ്രദീപ്, പി.ടി.എ പ്രസിഡൻ്റ് എ.എസ്. ദീപേഷ്, വൈസ് പ്രസിഡന്റ് എം.എം. സാജൻ, സ്റ്റാഫ് സെക്രട്ടറി ടി.ടി. ബൈജു, സ്കൂൾ ലീഡർ ഭാഗ്യസുഭാഷ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
Comments ()