|
Loading Weather...
Follow Us:
BREAKING

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
വിഷ്ണു വിജയൻ (28)

വൈക്കം: മുൻപേ പോയ സ്കൂട്ടർ റോഡിലെ ഗട്ടറിൽ  ചാടി നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ പിന്നാല വന്ന സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മൂത്തേടത്തുകാവ് നടുവിലെ പുത്തൻതറ വീട്ടിൽ വിജയൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ മാരാം വീടിന് സമീപമാണ് അപകടം. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾ രണ്ട് സ്കൂട്ടറുകളിലായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും സ്കൂട്ടർ യാത്രികരായ അഭിജിത്ത്, പ്രിയങ്കൻ, അഭിജിത്ത് എന്നിവരെയും ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാവിലെ 7 മണിയോടെ വിഷ്ണു മരിച്ചു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.