സമ്പൂര്‍ണ്ണ മെഡിക്കല്‍ക്യാമ്പ് 25 ന്
വൈക്കം: വൈക്കം സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും തലയാഴം സാന്‍സ്വിത ന്യൂറോ ഡെവലപ്പ്‌മെന്റല്‍ ഡിസോഡര്‍ സെന്ററിന്റെയും നേതൃത്ത്വത്തില്‍ 25 ന് വൈക്കം വ്യാപാര ഹാളില്‍ സമ്പൂര്‍ണ്ണ മെഡിക്കല്‍ ക്യാമ്പ് നടത്തും. ആയുര്‍വേദം, ഹോമിയോപ്പതി, ഫിസിയോതെറാപ്പി, കൗണ്‍സിലിങ് എന്നിവയുടെ സേവനം ലഭ്യമാകും. രാവിലെ 9.30 മുതല്‍ 1.30 വരെയാണ് ക്യാമ്പ് വൈക്കം ഡി.വൈ.എസ്.പി ടി.ബി. വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക് 04829-208333, 6282391822