സമൂഹസന്ധ്യവേല ക്ഷേത്ര ദർശനം
വൈക്കം: വൈക്കത്തഷ്ടമിക്ക് മുന്നോടിയായി വടയാർ സമൂഹം ക്ഷേത്രത്തിൽ നടത്തുന്ന സന്ധ്യവേലയുടെ ഭാഗമായ ക്ഷേത്ര ദർശനം 23 ന് നടക്കും. വടയാർ സമൂഹത്തിന്റെ സന്ധ്യ വേലക്ക് മുമ്പായി സമൂഹവുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങളിൽ സമൂഹത്തിന്റെ പ്രതിനിധികളും ഭക്തരും ദർശനം നടത്തി വിശേഷാൽ വഴിപാടുകൾ നടത്തുക ആചാരമാണ്. മൂത്തേടത്ത് കാവ് ഭഗവതിക്ഷേത്രം, തൃപ്പക്കുടം മഹാദേവക്ഷേത്രം, വാക്കയിൽ ശാസ്ത ക്ഷേത്രം, പുണ്ഡരീകപുരം മഹാവിഷ്ണുക്ഷേത്രം, മറവൻതുരുത്ത് കൃഷ്ണൻ തൃക്കയിൽ ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം, വൈക്കം ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം നടത്തുക. 30നാണ് വടയാർ സമൂഹത്തിന്റെ സന്ധ്യവേല.