|
Loading Weather...
Follow Us:
BREAKING

സംഗമം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം

വൈക്കം: തെക്കേനട സംഗമം റസിഡൻ്റ്സ് വെൽഫയർ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ഇ.എൻ. ഹർഷകുമാറിൻ്റെ അധ്യക്ഷതയിൽ മുൻസിപ്പൽ കൗൺസിലർ രാധിക ശ്യാം ഉദ് ഘാടനം ചെയ്തു. സെക്രട്ടറി എസ്. സുധീഷ് ,  ട്രഷറർ വി. ബിനിൽകുമാർ, ജി ശ്രീഹരി, ദാമോദരൻ നായർ, ജയചന്ദ്ര കമ്മത്ത്, എസ്. ധനഞ്ജയൻ, കെ.എൻ. സോമൻ, സെബാസ്റ്റ്യൻ ബാബു, ശ്യാമള വിജയൻ, ഗിരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു. ബി.എ.എം.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. അഭിരാമി, അബാക്കസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടിയ അമേയ ഹർഷകുമാർ മൂന്നാം റാങ്ക് നേടിയ അനന്യ എന്നിവരെ അനുമോദിച്ചു. രാവിലെ  കായിക മത്സരങ്ങളും ഉച്ചയ്ക്ക് ഓണ സദ്യയ്ക്ക് ശേഷം വിവിധ കലാപരിപാടികളും  സമ്മാനദാനവും നടന്നു.