സംസ്ഥാന അവാര്‍ഡ് ജേതാവ് വൈക്കം ഭാസിക്ക് സി.ഡി.എസ്സിന്റെ ആദരവ്
വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്ത്വത്തില്‍ മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിന്റെ സംസ്ഥാന അവാര്‍ഡ് ജേതാവ് വൈക്കം ഭാസിയെ ആദരിച്ചു. ഉല്ലല ശിവരജ്ഞിനി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കുടുംബശ്രീ സി.ഡി.എസ് സമ്മാന കൂപ്പണ്‍ നറക്കെടുപ്പും, എ.ഡി.എസ് പ്രവര്‍ത്തന ഗ്രാന്റ് വിതരണ സമ്മേളനവും ഇതോടൊപ്പം നടന്നു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. വൈസ് ചെയര്‍പേഴ്‌സണ്‍ മരിയ ജൂഡിത് അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.ആര്‍. രജനി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജന്‍, കെ.വി. ഉദയപ്പന്‍, ഷീജ ബൈജു, എം.എസ്. ധന്യ, റോസി ബാബു, സി.ഡി.എസ് മെമ്പര്‍മാരായ അനീഷ ഓമനക്കുട്ടന്‍, കെ.ജി. ഗീത, ബീന മുരുകാന്ദന്‍, പി.കെ. സ്മിത, എം.ഡി. ജിന്‍സി, ഷീജ മോഹന്‍, കെ.എല്‍. രേഷ്മ, എസ്. റെജിമോള്‍, എല്‍.ഡി. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.