സംസ്ഥാന ടി.ടി.ഐ കലോത്സവ വിജയികളെ ആദരിച്ചു

വൈക്കം: സംസ്ഥാന ടി.ടി.ഐ. കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ പ്രതിഭകള്‍ക്ക് വൈക്കം ശ്രീമഹാദേവ കോളേജില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ഗാനരചയിതാവ് സുതാംശു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ബി. മാധുരിദേവി അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടര്‍ പി.ജി.എം. നായര്‍ കാരിക്കോട് മുഖൃ പ്രഭാഷണം നടത്തി. മാനേജര്‍ ബി. മായ, വിദൃാ എം. നമ്പൂതിരി, എം.ജി. മേരിമോള്‍, കവിതാ ജോസ്, എം.എസ്. ശ്രീജ, ആശ ഗിരീഷ്, അല്‍ഫോണ്‍സ, അശ്വതി, തന്‍വീര്‍, നീതു മനു എന്നിവര്‍ പ്രസംഗിച്ചു.