സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് നഴ്‌സുമാർ വീണ്ടും സമരം തുടങ്ങി. ധാരണയിലെത്താതെ 26 ആശുപത്രികള്‍ക്കെതിരായാണ് സമരം. എന്നാല്‍ സമരത്തോട് മുഖം തിരിച്ചുനില്‍ക്കുകയാണ് മാനേജ്മെൻ്റുകള്‍. ആവശ്യമെങ്കില്‍ ആശുപത്രികള്‍ അടച്ചിടുമെന്ന് മാനേജ്മെന്റുകള്‍ വ്യക്തമാക്കി. ഈ മാസം 30തു വരെ ഡ്യൂട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കരുതെന്ന് ഹൈക്കോടതി നിർദേശമുണ്ടെന്നും അതിനാല്‍ തന്നെ നഴ്‌സുമാർ നടത്തുന്ന സമരം ഹൈക്കോടതി വിധിക്ക് എതിരാണെന്നും സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഹുസൈൻ കോയ തങ്ങള്‍ പറഞ്ഞു.
Comments ()