സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന മാവേലിസ്‌റ്റോര്‍ 11, 12 തീയതികളിൽ
വൈക്കം: സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് വൈക്കം, കടുത്തുരുത്തി നിയോജക മണ്ഡലങ്ങളിലെ വിവധ മേഖലകളില്‍ 11, 12 തീയതികളില്‍ പര്യടനം നടത്തി വിപണനം നടത്തും. സബ്‌സിഡിയിതര ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിക്കുന്നതിന് റേഷന്‍കാര്‍ഡ് കൈവശം ഉണ്ടാകണം. 11 ന് വൈക്കം നിയോജകമണ്ഡലത്തിലെ ഇടയാഴം 9.30-11.00, വാഴമന 11.30-1.00, കോരിക്കല്‍ 2.00-4.30, ഇറുമ്പയം 5.00-7.00. 12 ന് കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എഴുമാന്തുരുത്ത് 9.30-11.30, മധുരവേലി 12.00-4.00, മാഞ്ഞൂര്‍ 4.30-7.00.