🔴 BREAKING..

സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം 14ന്

വൈക്കം:  വൈക്കം വെസ്റ്റ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സംസ്ഥാന സർക്കാർ 2024-25 ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച രണ്ട് കോടി രൂപ ചെലവിൽ ആധുനിക സംവിധാനത്തോടെ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം 14ന് രാവിലെ 11.30ന് കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ നിർവഹിക്കും. ഒന്നേകാൽ ഏക്കർ സ്ഥലത്താണ് കായിക മേഖലയിൽ യുവ തലമുറയ്ക്ക് മികവുറ്റ പരിശീലന സൗകര്യമൊരുക്കി സ്റ്റേഡിയം നിർമ്മിക്കുന്നത്. സി.കെ. ആശ എം എൽ എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് മുഖ്യപ്രഭാഷണം നടത്തും