|
Loading Weather...
Follow Us:
BREAKING

സത്യസായി സംഗീതോത്സവം

വൈക്കം: വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിലുള്ള 35-ാമത് സത്യസായി സംഗിതോത്സവം 17 മുതൽ തെക്കേ നടയിലെ സത്യസായി മന്ദിരത്തിൽ നടക്കും. സത്യസായി ജയന്തി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ  കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കാലാകാരൻമാർ പങ്കെടുക്കും. 17 ന് വൈകിട്ട് 5 ന് ടി.പി. വിവേക് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ഭജൻ, 6.15 ന് പെരുമ്പാവൂർ രാജലക്ഷ്മിയുടെ നേതൃത്വത്തിൽ ഊത്തുകാട് വെങ്കടകവി രചിച്ച ശ്രീ കാമാക്ഷി നവാവരണ കൃതികളുടെ ആലാപനം, 18ന്  വൈകിട്ട് 5.15 ന് ബിലഹരി എസ്. മാരാരുടെ  സോപാനസംഗീതം, വൈകിട്ട് 6.15 ന് ഡോ. എം.എൻ. മൂർത്തി, സരസ്വതി മൂർത്തി   എന്നിവരുടെ വയലിൻ കച്ചേരി, 19 ന് വൈകിട്ട് 4 ന് ഭജന, 5 ന് വേദ ഭാസ്കർ, വിജയ ഭാസ്കർ  എന്നിവരുടെ സംഗീതസദസ്സ്, 6.30 ന് എം. മുത്തു കൃഷ്ണയുടെ സംഗീതസദസ്സ്, 20 ന്  വൈകിട്ട് 4 ന്  വൈക്കം ശ്രീജിത്തിന്റെ വീണകച്ചേരി, 5 ന് വൈക്കം പ്രശാന്തന്റെ  സംഗീതസദസ്സ്, 6.30 ന് ഡോക്ടർ പ്രിയദർശിനി സുനിലിന്റെ സംഗീതസദസ്സ്  21 ന് വൈകിട്ട് 4 ന് കുമാരി മീനാക്ഷി വർമ്മയുടെ സംഗീതസദസ്സ്, 5 ന് ഡോ. വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്സ്, 6.30 ന് മിഥുൻ ജയരാജിന്റെ സംഗീതസദസ്സ്, 22 ന് വൈകിട്ട് 4ന് വിശാൽ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതസദസ്സ്, 5 ന് ഡോ. ജി. ഭുവനേശ്വരിയുടെ  സംഗീതസദസ്സ്, 6.30 ന് ചേപ്പാട്  വാമനൻ നമ്പൂതിരിയുടെ സംഗീതസദസ്സ്. ജയന്തി ദിനമായ 23 ന് രാവിലെ 5 ന് ഓംകാരം, സുപ്രഭാതം, നഗര സങ്കീർത്തനം, വേദജപം, 7 ന് ലക്ഷ്മി ഹരിഹര സുബ്രഹ്മണ്യത്തിന്റെ  വീണകച്ചേരി, 8 ന് ഡോ. എൻ.ജെ. നന്ദിനി അവതരിപ്പിക്കുന്ന സംഗീതസദസ്സ്,  9.30 ന്  പ്രൊഫ.പി.ആർ. കുമാരകേരള വർമ്മയുടെ സംഗീതസദസ്സ്, 10.30 ന് പഞ്ചരത്ന കീർത്തനാലാപനം, ഉച്ചക്ക് 1 ന് അഭിരാമി, പാർവതി എന്നിവരുടെ സംഗീതസദസ്സ്, 2 ന് സായികൃഷ്ണന്റെ സംഗീതസദസ്സ്.    വൈകിട്ട് 5 ന് പ്രത്യേക ജന്മദിന സംഗീതാരാധനയായ ഝൂല എന്നിവയാണ് പ്രധാന പരിപാടികൾ.