🔴 BREAKING..

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
അസോസിയേഷൻ പ്രസിഡൻ്റ് ജെ. ശ്രീനിവാസൻ പതാക ഉയർത്തുന്നു

വൈക്കം: ഇണ്ടംതുരുത്തി റസിഡൻസ് അസോസിയേഷൻ തെക്കേ നടയുടെ ആഭിമുഖ്യത്തിൽ 79 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ജെ. ശ്രീനിവാസൻ പതാക ഉയർത്തി. രക്ഷാധികാരി ലക്ഷ്മണൻ നായർ, ട്രഷറർ എം.പി. ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് ഗീതാ രാജു, മറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരും അംഗങ്ങളും പങ്കെടുത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രരചനാ മത്സരവും നടന്നു.