സ്വാതന്ത്ര്യദിനാഘോഷം

വൈക്കം: തേജസ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 79 മത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.
പാർവ്വണേന്ദുവിൽ വച്ച് നടന്ന ആഘോഷ പരിപാടികൾ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എ. വിനോദ് കുമാർ ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ജോണി ഉണ്ണിത്തുരുത്തിൽ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചടങ്ങുകൾക്ക് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ. കൃഷ്ണകുമാർ, കമ്മിറ്റി അംഗങ്ങളായ വിജയൻ, ശിവദാസൻ, കെ.ജെ. ഷാജി, ശെൽവരാജ്, ജയശ്രീ, അമ്പിളി പാർവ്വണേന്ദു, സുഭാഷിണി, എന്നിവർ നേതൃത്വം നൽകി. നിരവധി തേജസ് നഗർ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
0:00
/1:23