|
Loading Weather...
Follow Us:
BREAKING

സ്വപ്‌നം പൂവണിഞ്ഞു, അക്കരപ്പാടം പാലം നാടിന് സമര്‍പ്പിച്ചു

സ്വപ്‌നം പൂവണിഞ്ഞു, അക്കരപ്പാടം പാലം നാടിന് സമര്‍പ്പിച്ചു
അക്കരപ്പാടം പാലം ഫ്രാന്‍സിസ് ജോര്‍ജ് എം.പിയും സി.കെ. ആശ എം.എല്‍.എയും ചേര്‍ന്ന് നാടമുറിച്ച് ഔദ്യോഗികമായി തുറന്നുകൊടുക്കുന്നു

വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ മൂവാറ്റുപുഴയാറിന് കുറുകെ നിര്‍മിച്ച അക്കരപ്പാടം പാലം തുറന്നു. മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ധനസഹായത്തോടെ 16.89 കോടി രൂപ ചെലവഴിച്ചു 150 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 30 മീറ്റര്‍ നീളമുള്ള അഞ്ച് സ്പാനോടുകൂടി നിര്‍മിച്ച പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റര്‍ നീളത്തിലുളള അപ്രോച്ച് റോഡും നിര്‍മിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിനായി 29.77 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്.
ചടങ്ങില്‍ സി.കെ. ആശ എം.എല്‍.എ. അധ്യക്ഷതവഹിച്ചു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, വൈസ്പ്രസിഡന്റ് സി.പി. അനൂപ്, ഗോപിനാഥന്‍ കുന്നത്ത്, ഒ.എം. ഉദയപ്പന്‍, പാലം നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, സെക്രട്ടറി എ.പി. നന്ദകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.