വേനൽക്കാല നീന്തൽ പരിശീലനത്തിന് തുടക്കമായി
വൈക്കം: വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലനത്തിന് തുടക്കമായി. രാവിലെ തോട്ടുവക്കം പടിഞ്ഞാറേ പാലത്തിന് സമീപമുള്ള പെരുമശ്ശേരി നീന്തൽകുളത്തിൽ തുടങ്ങിയ പരിശീലനത്തിന് വൈക്കം നഗരസഭ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ ഉദ്ഘാടനo ചെയ്തു. കേരളത്തിൽ വ്യാപകമാകുന്ന മുങ്ങിമരണങ്ങളെ പ്രതിരോധിക്കുവാൻ ഇരുപത്തി ഒന്ന് ദിവസത്തെ നീന്തൽ പരിശീലന ക്ലാസ്സാണ് അക്കാദമി സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ വർഷവും ഏകദേശം 100 കണക്കിന് കുട്ടികളും യുവാക്കളും മുങ്ങിമരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപിക്കുന്നത്. ശാസ്ത്രീയമായി നീന്തൽ അഭ്യസിക്കാത്തതാണ് മുങ്ങി മരണങ്ങൾക്ക് പ്രധാന കാരണം. ഈ സാഹചര്യത്തിലാണ്, ജീവൻ രക്ഷാ കഴിവുകൾ വികസിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി വേമ്പനാട് നീന്തൽ അക്കാദമി പരിശീലനം നൽകുന്നത്. നീന്തൽ പഠനം രാവിലെയും വൈകിട്ടുമായി വിവിധ ബാച്ചുകളായിട്ടാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും അക്കാദമി നൽകുന്നുണ്ട്. നഗരസഭ കലാ, കായിക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രഞ്ജിത്ത് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീമ സുധീർ സ്വാഗതം ആശംസിച്ചു. പി.ആർ.ഒ രാഖി ആർ, ഗോപികുട്ടൻ, പരിശീലകൻ സിബിച്ചൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പരിശീലകൻ കൊച്ചുമോൻ നീന്തൽ അവബോധന ക്ലാസ്സ് എടുത്തു. പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ. സൈനു നന്ദി പറഞ്ഞു.
Comments ()