|
Loading Weather...
Follow Us:
BREAKING

താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിനു മുന്നിൽ കൂട്ടത്തല്ല്

താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിനു മുന്നിൽ കൂട്ടത്തല്ല്

വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ രോഗികളുടെ ഒപ്പമെത്തിയവർ തമ്മിൽ ഏറ്റുമുട്ടി. ചൊവ്വാഴ്ച രാത്രിയായിരുന്നു ആശുപത്രിയിലെ കൂട്ടത്തല്ല്. അത്യാഹിത വിഭാഗത്തിന് മുന്നിൽ തുടങ്ങിയ കൂട്ടത്തല്ല് ഒ.പി കൗണ്ടറിനു മുന്നിലാണ് അവസാനിച്ചത്.

0:00
/1:42

ജീവനക്കാരും മറ്റും ഓടി മാറിയാണ് രക്ഷപ്പെട്ടത്. കൂട്ടത്തല്ലിൻ്റെ കാരണം വ്യക്തമായിട്ടില്ല ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം ആർ.എം.ഒ വൈക്കം പോലീസിൽ പരാതി നൽകിയി. ആശുപത്രിയിൽ നാശനഷ്ടങ്ങ ൾ ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ ആശുപത്രിയിൽ ഇതിനു മുമ്പും ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയിട്ടുണ്ട്. സംഘർഷങ്ങൾ പതിവായതോടെ ആശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. രോഗികൾക്കും ഡോക്ടർമാർക്കും ജീവനക്കാർക്കും സംരക്ഷണമില്ലാത്ത സാഹചര്യമാണ് ആശുപത്രിൽ ഉള്ളത് എന്നാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആശംപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് സംഘർഷമുണ്ടാക്കിയവരെ കണ്ടെത്താനാണ് ശ്രമം.