|
Loading Weather...
Follow Us:
BREAKING

താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഓണം വിപണനമേള തുടങ്ങി

താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഓണം വിപണനമേള തുടങ്ങി
എൻ.എസ്.എസ് യൂണിയൻ ഓണം വിപണനമേള യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  താലൂക്ക് എൻ.എസ്.എസ് യൂണിയൻ, മന്നംസോഷ്യൽ സർവ്വീസ് സൊസൈറ്റി, വനിതാ യൂണിയൻ എന്നിവരുടെ നേതൃത്വത്തിൽ യൂണിയൻ ഗ്രൗണ്ടിൽ ഓണം വിപണനമേള തുടങ്ങി. താലൂക്കിലെ വനിതാ സമാജങ്ങളും, സ്വാശ്രയ സംഗങ്ങളും തയ്യാറാക്കിയിട്ടുളള പ്രകൃതിദത്തമായ ഉത്പന്നങ്ങളാണ്‌ മേളയിൽ വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 8 വരെയാണ്‌ മേള. 4ന് സമാപിക്കും. മേള യൂണിയൻ ചെയർമാൻ പി.ജി.എം. നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ. ആർ. നായർ, പി.എസ്. വേണുഗോപാൽ, കെ.എൽ. സജീവ്, ബി. അനിൽകുമാർ, ഗിരിജ പ്രകാശ്, ജയ രാജശേഖരൻ, കെ. അജിത്, എസ്. മുരുകേശ്, അയ്യേരിൽ സോമൻ എന്നിവർ പ്രസംഗിച്ചു.