നാദശരീരന് നൈവേദ്യമായി നാദ താളങ്ങൾ: വൈക്കത്തപ്പന് മുന്നിൽ സംഗീതാർച്ചന നടത്തി ബഹറിൻ വാദ്യകലാസംഘം
വൈക്കം: ഇടയ്ക്കയുടെ നാദലയത്തിൽ ഒഴുകിയെത്തിയ ഭക്തിഗാനങ്ങൾ വൈക്കം മഹാദേവക്ഷേത്ര സങ്കേതത്തെ ഭക്തിസാന്ദ്രമാക്കി. ബഹറിൻ വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘സോപാന സംഗീത പരിക്രമം’ കലാമണ്ഡപത്തിൽ അരങ്ങേറിയപ്പോൾ അത് ഭക്തർക്ക് അപൂർവ്വവും ആത്മീയവുമായ അനുഭവമായി മാറി.