തെക്കും ചേരിമേൽ എഴുന്നള്ളിപ്പ്
ആർ. സുരേഷ്ബാബു
വൈക്കം: വൈക്കത്തഷ്ടമിയുടെ ചടങ്ങായ തെക്കുംചേരിമേൽ എഴുന്നള്ളിപ്പ് 10 ന് പുലർച്ചെ 5ന് നടക്കും. ഒൻപതാം ഉത്സവ ദിനം രാത്രി നടക്കുന്ന വിളക്കെഴുന്നളിപ്പാണ് തെക്കുംചേരിമേൽ എഴുന്നള്ളിപ്പ്'. പത്താം ഉത്സവ ദിനം പുലർച്ചയാണ് ഇതു നടക്കുക. വൈക്കം ക്ഷേത്രത്തിന്റെ ഏകദേശം നാല് കിലോമീറ്റർ തെക്ക് ഭാഗത്തുള്ള അരിമ്പ് കാവ് ക്ഷേത്രത്തിൽ ഇറക്കി പൂജയും നിവേദ്യവും ഉണ്ട്. തുടർന്ന് കമഴ്ത്തി പിടിച്ച് ശംഖ് വിളിച്ച് എഴുന്നള്ളിപ്പ് തിരിച്ചു പോരും.