തെക്കുംചേരിമേൽ എഴുന്നള്ളിപ്പ് 10ന്
വൈക്കം: വൈക്കത്തഷ്ടമിയുടെ ക്ഷേത്രത്തിന് പുറത്തേക്കുള്ള എഴുന്നള്ളിപ്പുകളിലൊന്നായ തെക്കുംചേരിമേൽ എഴുന്നള്ളിപ്പ് 10ന് പുലർച്ചെ 5ന് നടക്കും. ഒൻപതാം ഉത്സവ ദിവസമായ 9 ന് നടക്കേണ്ട വിളക്ക് എഴുന്നളിപ്പാണ് തെക്കും ചേരിമേൽ എഴുന്നള്ളിപ്പായി ക്ഷേത്രത്തിന് പുറത്തേക്ക് പോകുന്നത്. പത്താം ഉത്സവ ദിനം പുലർച്ചയാണ് ഇതു നടക്കുക. വൈക്കം ക്ഷേത്രത്തിന്റെ നാല് കിലോമീറ്റർ തെക്ക് ഭാഗത്തുള്ള അരിമ്പുകാവ് ക്ഷേത്രത്തിൽ ഇറക്കി പൂജയും നിവേദ്യവും ഉണ്ട്. തുടർന്ന് കമഴ്ത്തി പിടിച്ച് ശംഖ് വിളിച്ച് എഴുന്നള്ളിപ്പ് തിരിച്ചു പോരും. വിവിധ വാദ്യമേളങ്ങൾ അകമ്പടിയാകും.