🔴 BREAKING..

തെരുവുനായ്ക്കളുടെ ശല്യം ഭീഷണിയാകുന്നു

തെരുവുനായ്ക്കളുടെ ശല്യം ഭീഷണിയാകുന്നു
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈക്കം യൂണിറ്റ് സമ്മേളനം പ്രസിഡന്റ് രാജൻ അക്കരപ്പാടം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: നഗരസഭ പ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും വർദ്ധിച്ചു വരുന്ന തെരുവ് നായ്ക്കളുടെ ശല്യവും ആക്റമണവും മുതിർന്ന പൗരൻമാർക്കും വിദ്യാർത്ഥികൾക്കും ഭീഷണിയാണെന്നും ഇതിനെതിരെ ശക്തമായ നടപടികൾ അധികാരകേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകണമെന്നും സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈക്കം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ഓണാഘോഷം വിവിധ പരിപാടികളോടെ നടത്താനും സാംസ്‌കാരിക നായകൻമാരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ആറന്മുള വളളസദ്യയിൽ പങ്കെടുക്കാനും അതിനായി വിനോദയാത്ര നടത്താനും തീരുമാനിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാജൻ അക്കരപ്പാടം സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.റ്റി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സി.എം. ദാസപ്പൻ, ധനപാലൻ, ശശികുമാർ, സി.ആർ.ജി. നായർ, എം.ജി.സോമനാഥൻ നായർ, ഗിരിജദേവി, സി. രാജി, കെ.എസ്. കുമാരി എന്നിവർ പ്രസംഗിച്ചു.