പ്രൊഫ. എം.കെ. സാനു മാഷ് അനുസ്‌മരണം ആഗസ്റ്റ് 2 ന്
തലയോലപറമ്പ്: അദ്ധ്യപകനും എഴുത്തുകാരനും വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജീവചരിത്ര ഗ്രന്ഥകാരനും മുൻ എം.എൽ.എ യുമായ പ്രൊഫ. എം.കെ. സാനു മാഷിൻ്റെ ഒന്നാം ചരമ വാർഷിക ദിനമായ ആഗസ്റ്റ് 2 ഞായർ വൈകിട്ട് 4 ന് ബഷീറിൻ്റെ ജന്മനാടായ തലയോലപ്പറമ്പിൽ സാനു മാഷ് സ്‌മൃതി സംഘടിപ്പിക്കും. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ, എം.ടി. വാസുദേവൻ നായർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഫെഡറൽ നിലയത്തിനു മുൻവശം നടത്തുന്ന സാനു മാഷ് സ്‌മൃതി സംഗമം സാംസ്കാരിക പ്രവർത്തക ഡോ.ഇ.എസ്. മഞ്ജുഷ ഉദ്ഘാടനം ചെയ്യും. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറിയും സാംസ്കാരിക പ്രവർത്തകനുമായ പി.ജി. ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. സാനു മാഷിൻ്റെ ശിഷ്യരടക്കം പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Comments ()