|
Loading Weather...
Follow Us:
BREAKING

തിരുപ്പതി വയോമിത്രം വാര്‍ഷികവും ഓണാഘോഷവും നടത്തി

തിരുപ്പതി വയോമിത്രം വാര്‍ഷികവും ഓണാഘോഷവും നടത്തി
കിഴക്കേനട ഗൗഡ സാരസ്വത സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുപ്പതി വയോമിത്രത്തിന്റെ ഓണാഘോഷ പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. തോമസ്‌കുട്ടി എബ്രഹാമിന് ഭാരവാഹികള്‍ ഓണസദ്യ വിഭവങ്ങള്‍ വിളമ്പുന്നു

വൈക്കം:  വൈക്കം കിഴക്കേനട ഗൗഡ സാരസ്വത സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുപ്പതി വയോമിത്രത്തിന്റെ വാര്‍ഷികവും ഓണാഘോഷവും സമാജം ഹാളില്‍ നടത്തി. വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. തോമസ്‌കുട്ടി എബ്രഹാം ഓണാഘോഷ സന്ദേശം നല്‍കി. പ്രസിഡന്റ് രാജനന്ദ പ്രഭു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ എസ്. ഇന്ദിരാദേവി, ലളിത ഭായ്, മോഹനന്‍, ആന്‍മേരി ജോസഫ്, അമല ബൈജു, ജെസ്വിന്‍ ജോസഫ്, അജേഷ് എന്നിവര്‍ പ്രസംഗിച്ചു.