തിരുവിതാംകൂര്‍ ദേവസ്വം സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓണാഘോഷം നടത്തി

വൈക്കം: തിരുവിതാംകൂര്‍ ദേവസ്വം സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വൈക്കം യൂണിറ്റിന്റെ ഓണാഘോഷവും, കുടുംബസംഗമവും വൈക്കം സമൂഹം ഹാളില്‍ വിവിധ പരിപാടികളോടെ നടത്തി. ശബരിമല മുന്‍ മേല്‍ശാന്തി എന്‍. ദാമോദരന്‍ പോറ്റി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എന്‍. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ഡി. ബേബി ശശികല, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീത രാജേഷ്, കൗണ്‍സിലര്‍ കെ.ബി. ഗിരിജാകുമാരി, ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ എന്‍. ശ്രീധരശര്‍മ്മ, അസി. ദേവസ്വം കമ്മീഷണർ സി.എസ് പ്രവീണ്‍കുമാര്‍, കലാപീഠം മാനേജര്‍ ആര്‍. ബിന്ദു വേണുഗോപാല്‍, നാരായണന്‍ ഉണ്ണി, ജെസീന ചെറിയുരുത്ത്, രക്ഷാധികാരി വി.എസ്. രാജഗോപാലന്‍ നായര്‍, ജോയിന്റ് സെക്രട്ടറി സി.വി. പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു