|
Loading Weather...
Follow Us:
BREAKING

തിടമ്പേറ്റി പാമ്പാടി രാജൻ

തിടമ്പേറ്റി പാമ്പാടി രാജൻ
അഷ്ടമി എട്ടാം ദിവസം ശ്രീബലിക്ക് വൈക്കത്തപ്പൻ്റെ തിടമ്പേറ്റി പാമ്പാടി രാജൻ

ആർ. സുരേഷ്ബാബു

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ എട്ടാം ഉൽസവ നാളായ ഇന്ന് നടന്ന ശ്രീബലിക്ക് തിടമ്പേറ്റിയത് പാമ്പാടി രാജൻ. 11 ഗജവീരൻമാർ അണിനിരന്ന എഴുന്നള്ളിപ്പിന് സ്വർണ്ണ തലെക്കെട്ട്, ആലവട്ടം, വെൺചാമരം, മുത്തുക്കുടകൾ തുടങ്ങിയവയും ഹരിപ്പാട് മുരുകദാസ്, കോട്ടയം അഖിൽ എന്നിവരുടെ നാദസ്വരവും ആലപ്പുഴ എസ്. വിജയകുമാർ, തിടനാട് അനു ജി. വേണുഗോപാൽ എന്നിവരുടെ തകിലും അകമ്പടിയായി. കാഴ്ചശ്രീബലിക്ക് ചോറ്റാനിക്കര വിജയൻ മാരാർ, ചേർപ്പുളശ്ശേരി ശിവൻ, വൈക്കം ചന്ദ്രൻ മാരാർ എന്നിവരുടെ പ്രമാണത്തിൽ 70 ലധികം കലാകാരൻമാർ പങ്കെടുത്ത പഞ്ചവാദ്യവും നടന്നു.

വൈക്കത്തഷ്ടമി എട്ടാം ഉൽസവ നാളിൽ നടന്ന പ്രഭാതശ്രീബലി