തലയാഴം ആനിക്കാപ്പള്ളില്‍ ദേവീക്ഷേത്രത്തില്‍ കളമെഴുത്തുംപാട്ടും ആയില്യം പൂജയും 12 ന്
വൈക്കം: ഉല്ലല തലയാഴം ആനിക്കാപ്പള്ളില്‍ ദേവീക്ഷേത്രത്തില്‍ യക്ഷി ഗന്ധര്‍വന്‍മാരുടെ കളമെഴുത്തും പാട്ടും ആയില്യം പൂജയും 12, 13 തീയതികളില്‍ നടത്തും. ക്ഷേത്രം തന്ത്രി മുരളീധരന്‍ ശാന്തി, ക്ഷേത്രം ശാന്തി ഉല്ലല സാബു ശാന്തി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 12 ന് രാവിലെ 6.30 ന് ഗണപതിഹോമം, 8 ന് ആയില്യം പൂജ, സര്‍പ്പങ്ങള്‍ക്ക് തളിച്ചുകൊട, 1 ന് പ്രസാദ ഊട്ട്, 2ന് ഭസ്മക്കളം, രാത്രി 8 ന് പൊടിക്കളം എന്നിവ നടക്കും. 13 ന് രാവിലെ കൂട്ടക്കളം, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകിട്ട് 7ന് കോല്‍ തിരുവാതിര തുടര്‍ന്ന് ഫ്യൂഷന്‍ തിരുവാതിര എന്നിവയും നടക്കും.