|
Loading Weather...
Follow Us:
BREAKING

തലയാഴം പഞ്ചായത്ത്‌ എൻ.ഡി.എ കൺവൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി

തലയാഴം പഞ്ചായത്ത്‌ എൻ.ഡി.എ കൺവൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി
തലയാഴം പഞ്ചായത്ത് എൻ.ഡി.എ കൺവൻഷനും സ്ഥാനാർഥി സംഗമവും ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ ഉദ്ഘാടനം ചെയ്യുന്നു

തലയാഴം: തലയാഴം പഞ്ചായത്ത്‌ എൻ.ഡി.എ. കൺവൻഷനും സ്ഥാനാർത്ഥി സംഗമവും നടത്തി. ബി.ജെ.പി. തലയാഴം പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ സുമേഷ് അധ്യക്ഷത വഹിച്ച യോഗം ബി.ജെ.പി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ ഉദ്ഘാടനം ചെയ്തു. ബി.ഡി.ജെ.എസ് കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ എം.പി. സെൻ മുഖ്യ പ്രഭാഷണം നടത്തി. തലയാഴം ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥിയും ബി.ജെ.പി വൈക്കം മണ്ഡലം സെക്രട്ടറിയുമായ ടി.എസ്. സജീവ്, ബി.ജെ.പി വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രീജു കെ. ശശി, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ്‌ പ്രസന്നൻ, ബി.ജെ.പി തലയാഴം പഞ്ചായത്ത്‌ കമ്മിറ്റി ജനറൽ സെക്രട്ടറി വിനോദ്, തലയാഴം പഞ്ചായത്ത് വാർഡ് തലങ്ങളിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികൾ, രാജുകാലായിൽ, എൻ.ഡി.എ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.