|
Loading Weather...
Follow Us:
BREAKING

തലയാഴം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത

തലയാഴം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത
ഓണത്തോടനുബന്ധിച്ച് അരംഭിച്ച പച്ചക്കറി ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് പി.എം. സേവ്യർ നിർവഹിക്കുന്നു

വൈക്കം: തലയാഴം കൊതവറ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ  ഓണത്തോടനുബഡിച്ച് പച്ചക്കറി ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡൻ്റ് പി.എം. സേവ്യർ പച്ചക്കറി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡൻ്റ് എം.ജി.ജയൻ അധ്യക്ഷത വഹിച്ചു. പ്രാദേശികമായി കർഷകരിൽ നിന്ന് സംഭരിച്ചതടക്കം 26 ഇനം പച്ചക്കറികളാണ് ഓണച്ചന്തയിൽ ലഭിക്കുന്നത്. ചന്ത നാലിന് സമാപിക്കും. ബാങ്ക് സെക്രട്ടറി വി.എസ്. അനിൽകുമാർ, മുൻ പ്രസിഡൻ്റ് സി.ടി. ഗംഗാധരൻനായർ, ഭരണ സമിതി അംഗങ്ങളായ കെ. ബിനിമോൻ, വി.എം. അനിയപ്പൻ ,കെ.വി. പ്രകാശൻ, ജോഷി ജോസഫ്, കുര്യാക്കോസ് ദാസ്, ബീന മുരുകാന്ദൻ, ശ്രീദേവി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.