തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ അപകടം പതിവാകുന്നു
എസ്. സതീഷ്കുമാർ
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയോടെ വയോധികൻ്റെ കാലിൽ ബസ് കയറി ഉണ്ടായ അപകടമുണ്ടായ ഉടനെയുള്ള ദൃശ്യങ്ങൾ വൈക്കം വാർത്തക്ക് ലഭിച്ചത്. ഇന്നലെയാണ് ബസ് സ്റ്റാൻഡിന്റെ കവാടത്തിൽ വച്ച് വയോധികൻ്റെ കാൽ പാദത്തിൽ കെ.എസ്.ആർ.ടി.സി ബസ് കയറിയത്.
തമ്മനം ഭാഗത്തേക്ക് പോകാനുള്ള ബസ്സിനായി കൈ കാണിക്കുന്നതിനിടെയാണ് ജമാൽ എന്ന 55 കാരൻ്റെ കാലിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയത്. ഇയാളുടെ ഇടതു കാൽപാദത്തിലാണ് ബസ് കയറിയത്. അപകടം കണ്ട നാട്ടുകാർ ഒച്ചവച്ചതോടെ ബസ് ഡ്രൈവർ ഉടൻ ബ്രേക്കിട്ടതു കൊണ്ടാണ് കാലിലൂടെ ബസ് കയറി ഇറങ്ങാതിരുന്നത്. മാസങ്ങൾക്കു മുമ്പ് മറ്റൊരു വയോധികയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി ഇവിടെ അപകടമുണ്ടായിട്ടുണ്ട്. ഇവിടെ ബസ് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴി മാത്രമാണുള്ളത്. ഇതാണ് അപകടകാരണം എന്നാണ് ആക്ഷേപം ഉയരുന്നത്. ബസ്റ്റാൻഡ് നിർമ്മാണത്തിലെ അപാകതയാണ് യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന ഈ സാഹചര്യത്തിന് ഇടയാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.