തലയോലപ്പറമ്പ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും ആദരിക്കലും സംഘടിപ്പിച്ചു. ബാങ്ക് ഫെഡ് ഓഫീസിലെ കെ.വി. കരുണാകരൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബാങ്ക് പ്രസിഡൻ്റ് എം.ജെ. ജോർജ്ജ് നാവം കുളങ്ങര അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും ദാമ്പത്യത്തിൽ അരനൂറ്റാണ്ട്, കാൽ നൂറ്റാണ്ട് എന്നിവ പിന്നിട്ട അംഗങ്ങളായ ദമ്പതിമാരെയും ചടങ്ങിൽ ആദരിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.വി. കുര്യൻ, വിജയമ്മ ബാബു, അഡ്വ. ആന്റണി കളമ്പുകാടൻ, കെ. അജിത്ത്, സോഫി ജോസഫ്, അഡ്വ. ശ്രീകാന്ത് സോമൻ, കെ. സുരേഷ്, കെ.എസ്. ചന്ദ്രിക, ജോൺസൺ ആൻ്റണി, മാനേജിംഗ് ഡയറക്ടർ ഇൻ-ചാർജ് എ. അമ്പിളി എന്നിവർ പ്രസംഗിച്ചു.