തമിഴ് വിശ്വബ്രഹ്മ സമാജം താലപ്പൊലി
വൈക്കം: വൈക്കത്തഷ്ട്മിയുടെ 6-ാം ഉത്സവ ദിവസം തമിഴ് വിശ്വബ്രഹ്‌മ സമാജത്തിന്റെ നേതൃത്ത്വത്തില്‍ താലപ്പൊലി നടത്തി. വൈകിട്ട് 5 ന് കിഴക്കേ നടയിലുള്ള സമാജത്തിന്റെ സ്ഥാപനത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിയ്ക്ക് വാദ്യമേളങ്ങളും, മുത്തുകുടകളും ഭംഗി പകര്‍ന്നു. പ്രസിഡന്റ് സുന്ദരന്‍ ആശാരി, വൈസ് പ്രസിഡന്റുമാരായ പി. രാജന്‍, ജി. നടേശന്‍, സെക്രട്ടറി പി.ടി. മോഹനന്‍, ജോയിന്റ് സെക്രട്ടറിമാരായ രാമചന്ദ്രന്‍, കെ.എന്‍. കണ്ണന്‍, ട്രഷറര്‍ പി.കെ. അനില്‍ കുമാര്‍, യൂത്ത് വിങ്ങ് പ്രസിഡന്റ് ഗിരീഷ് കുമാര്‍, സി.വി. മഹേഷ് എന്നിവര്‍ നേതൃത്ത്വം നല്‍കി.