തഞ്ചാവൂരിൽ ബൈക്കപകടത്തിൽ വൈക്കം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

തലയോലപ്പറമ്പ്: തഞ്ചാവൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ വൈക്കം മറവൻതുരുത്ത് സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഇന്ത്യൻ ഓവർസീസ് ബാങ്ക് തഞ്ചാവൂർ നാഗപട്ടണം റീജണൽ ഓഫീസ് ഉദ്യോഗസ്ഥൻ മറവൻതുരുത്ത് ഇടവട്ടം രാഗരശ്മിയിൽ പരേതനായ മുരളീധരൻ പിള്ള, കൃഷ്ണകുമാരി ദമ്പതികളുടെ മകൻ എം.രാഹുൽ (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെ ഓഫീസ് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ ട്രക്കുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പൂർണിമ മോഹൻ (ആലപ്പുഴ ചെക്കിടിക്കാവ് എടത്വ). മകൻ: ഇഷാൻ കൃഷ്ണ. സംസ്കാരം ബുധനാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ.