|
Loading Weather...
Follow Us:
BREAKING

തപാൽ ദിനത്തിൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഇളങ്കാവ് ഗവ.യു.പി. സ്കൂളിലെ കുട്ടികൾ

തപാൽ ദിനത്തിൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഇളങ്കാവ് ഗവ.യു.പി. സ്കൂളിലെ കുട്ടികൾ
തപാൽ ദിനത്തിൽ തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസ് സന്ദർശിച്ച ഇളങ്കാവ് ഗവ.യു.പി.സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ജീവനക്കാർ വിശദീകരിക്കുന്നു

തലയോലപ്പറമ്പ്: തപാൽ ദിനത്തിൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഇളങ്കാവ് ഗവ.യു.പി. സ്കൂളിലെ വിദ്യാർഥികൾ. ലോക തപാൽ ദിനത്തിൽ തപാൽ ഓഫീസ് പ്രവർത്തനങ്ങളെക്കുറിച്ചും ലഭ്യമായ സേവനങ്ങളെക്കുറിച്ചുമെല്ലാം നേരിട്ടറിയുന്നതിനായിട്ടാണ് തലയോലപ്പറമ്പ് പോസ്റ്റ് ഓഫീസിലേക്ക് കുട്ടികൾ ഫീൽഡ് ട്രിപ്പ് നടത്തിയത്. പോസ്റ്റൽ അസിസ്റ്റൻ്റ് എസ്. ആശ, ഡാക് സേവക്മാരായ ഡി. ശ്രുതി, അനീറ്റ റോസ് ജോസഫ് എന്നിവർ കുട്ടികളുമായി വിവരങ്ങൾ പങ്കുവച്ച് സംസാരിച്ചു. തങ്ങൾക്ക് പരിചിതമല്ലാത്ത പോസ്റ്റ് കാർഡ്, ഇൻലൻ്റ്, തപാൽ കവർ, എന്നിവയും വിവിധ തപാൽ സ്റ്റാമ്പുകളും കാണാനായത് കുട്ടികൾക്ക് ഏറെ കൗതുകമായി. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഓരോ കത്തും എഴുതി പോസ്റ്റ് ചെയ്താണ് കുട്ടികൾ മടങ്ങിയത്. വിദ്യാർഥികളെ പ്രതിനിധീകരിച്ച് എം.ജെ. ആഷ്വിൻ നന്ദി പറഞ്ഞു. സ്കൂൾ പ്രഥമാധ്യാപിക മേഴ്സി. കെ. ജോൺ, അധ്യാപകരായ നിഷാദ് തോമസ്, പിങ്കുമാത്യൂ, എ.പി. തിലകൻ പി.ടി.എ. പ്രസിഡൻ്റ് എൻ.ആർ. റോഷൻ തുടങ്ങിയവർ സന്ദർശന പരിപാടിക്ക് നേതൃത്വം നൽകി.