തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ടബന്ധകലശം: ഭദ്രദീപ പ്രകാശനം നടത്തി

വൈക്കം: തലയാഴം തൃപ്പക്കുടം ശ്രീമഹാദേവ ക്ഷേത്രത്തിൽ പത്ത് ദിവസം നടത്തുന്ന അഷ്ടബന്ധകലശത്തിന്റെ ചടങ്ങുകൾ ക്ഷേത്രമുറ്റത്ത് പ്രത്യേകം ക്രമീകരിച്ച പന്തലിൽ തുടങ്ങി. അഷ്ടബന്ധകലശത്തിന്റെ ഭദ്രദീപ പ്രകാശനം ക്ഷേത്രം നടയിൽ തന്ത്രി മണയത്താറ്റുമന വിഷ്ണു നമ്പൂതിരി നിർവഹിച്ചു. 25ന് കലശം സമാപിക്കും. ഗണപതിപൂജ, മുളയറയിൽ പുണ്യാഹം, സ്ഥലശുദ്ധി, അങ്കൂരാരോപണം, അസ്ത്രകലശപൂജ, രക്ഷോഘ്നഹോമം, വാസ്തുകലശാഭിഷേകം, വാസ്തുപുണ്യഹം എന്നിവയായിരുന്നു ആദ്യ ചടങ്ങുകൾ. ഉപദേശക സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ നായർ, സെക്രട്ടറി ആർ. സുരേഷ്, കൺവീനർ മനോഹരൻ നായർ, സബ് ഗ്രൂപ് ഓഫീസർ എസ്. അനിൽകുമാർ, ശബരിമല മുൻ പമ്പാ മേൽശാന്തി സുരേഷ്. ആർ. പോറ്റി, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, അഷ്ടബന്ധകലശ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.