തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ കർപ്പൂരാദി അഷ്ടബന്ധകലശം നാളെ തുടങ്ങും
വൈക്കം: തലയാഴം തൃപ്പക്കുടം ശ്രീമഹാദേവക്ഷേത്രത്തിൽ 16 മുതൽ 25 വരെ നടത്തുന്ന കർപ്പൂരാദി അഷ്ടബന്ധകലശം ശനിയാഴ്ച്ച രാവിലെ തുടങ്ങും.ക്ഷേത്രം തന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് 10 ദിവസം നീളുന്ന കർപ്പൂരാദി അഷ്ടബന്ധകലശം നടത്തുന്നത്.
ശനിയാഴ്ച്ച രാവിലെ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ചടങ്ങുകൾ തുടങ്ങും. ഗണപതിപൂജ, അങ്കൂരപൂജ, സ്ഥലശുദ്ധി, അത്താഴപൂജ, ധാര, ഉച്ചപൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. അസി. കമ്മീഷ്ണർ പ്രവീൺ കുമാർ, സബ് ഗ്രൂപ് ഓഫീസർ അനിൽകുമാർ, ഉപദേശക സമിതി പ്രസിഡന്റ് കെ.എൻ. രാജേന്ദ്രൻ നായർ, സെക്രട്ടറി ആർ. സുരേഷ്, കൺവീനർ മനോഹരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് അഷ്ടബന്ധകലശം നടത്തുന്നത്. 25ന് ബ്രഹ്മകലശം, അഷ്ടബന്ധം, ഉച്ചയ്ക്ക് അന്നദാനം എന്നി ചടങ്ങുകളോടെ കർപ്പൂരാദി അഷ്ടബന്ധകലശം സമാപിക്കും.