|
Loading Weather...
Follow Us:
BREAKING

ടി.വി. പുരം എസ്.ബി.ഐയിൽ ക്രിസ്തുമസ് ആഘോഷവും സ്‌നേഹ വിരുന്നും നടത്തി

ടി.വി. പുരം എസ്.ബി.ഐയിൽ ക്രിസ്തുമസ് ആഘോഷവും സ്‌നേഹ വിരുന്നും നടത്തി
എസ്.ബി.ഐ. ടി.വി. പുരം ബ്രാഞ്ച് നടത്തിയ ക്രിസ്തുമസ് ആഘോഷവും സ്‌നേഹവിരുന്നും ഫാദര്‍ ബെര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: എസ്.ബി.ഐ. ടി.വി. പുരം ബ്രഞ്ചിന്റെ നേതൃത്ത്വത്തില്‍ ബാങ്കിലെ ഇടപാടുകാരേയും പ്രദേശവാസികളേയും പങ്കെടുപ്പിച്ച് ക്രിസ്തുമസ് ആഘോഷവും സ്‌നേഹ വിരുന്നും നടത്തി. ബാങ്ക് ഹാളില്‍ തിരുപ്പിറവിയുടെ സ്മരണയില്‍ പുല്‍ക്കൂട് തയ്യാറാക്കി ക്രിസ്തുമസ് കേക്ക് മുറിച്ച് മധുരം പങ്ക് വെച്ചാണ് ആഘോഷം നടത്തിയത്. ഫൊറോനാ പള്ളി വികാരി ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. റീജിയണല്‍ മാനേജര്‍ ജിഷ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് മാനേജര്‍ ആര്‍. നവീൻ, പി. രാജശേഖരൻ, കൊട്ടാരപ്പള്ളി വികാരി ഫാദര്‍ സിബിന്‍ പെരിയപ്പാടന്‍, ടി.വി. പുരം പള്ളി വികാരി നിക്ലവോസ് പുന്നയ്ക്കല്‍, ഫാദര്‍ ജോസഫ് മേച്ചേരി, പഞ്ചായത്ത് മെമ്പര്‍ വി.കെ. ശ്രീകുമാര്‍, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ആശാ മോള്‍, രാജേഷ് സിജി എന്നിവര്‍ പ്രസംഗിച്ചു.