ട്രാൻ: പെൻഷൻകാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
വൈക്കം: പെൻഷൻ പരിഷ്കരണം നടപ്പാക്കുക, ഓണം ഉത്സവബത്ത പുന:സ്ഥാപിക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ഡിസംബർ 2 മുതൽ 38 ദിവസം നടത്തിയ സമരം എൽ.ഡി.എഫ് നേതാക്കളും, ഗതാഗത മന്ത്രിയും ഇടപെട്ട് ഒത്തുതീർപ്പാക്കിയപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച്, പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തെ പിന്തുണച്ച് ഇന്ന് വൈക്കം ഡിപ്പോയിൻ ധർണ്ണ നടത്തും. സി.ഐ.ടി.യു. ഏരിയ സെക്രട്ടറി ടി.ജി. ബാബു ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ പ്രസംഗിക്കും.