|
Loading Weather...
Follow Us:
BREAKING

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

വൈക്കം: യുവാവിനെ ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന് പൂനയ്ക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് യുവാവ് ട്രാക്കിലേക്ക് വീണതെന്ന് കരുതുന്നത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. മൃതദേഹം ട്രാക്കിന്റെ സൈഡിൽ കിടക്കുന്നത് ആദ്യം കണ്ടത്. വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. തുടർന്ന് മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.