|
Loading Weather...
Follow Us:
BREAKING

ട്രെയിനിടിച്ച് മേവെളളൂർ സ്വദേശിയായ ഗൃഹനാഥ ഗുരുതരാവസ്ഥയിൽ

ട്രെയിനിടിച്ച് മേവെളളൂർ  സ്വദേശിയായ ഗൃഹനാഥ ഗുരുതരാവസ്ഥയിൽ

വൈക്കം: ട്രെയിനിടിച്ച് ഗൃഹനാഥയ്ക്ക് ഗുരുതര പരിക്ക്.കാൽ അറ്റുപോയ ചെറുകര സ്വദേശി ഗുരുതരാവസ്ഥയിൽ. വെള്ളൂർ സ്രാംങ്കുഴിക്കും മംഗലത്ത് പടിക്കും ഇടയിൽ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മേവെള്ളൂർ ചെറുകര കോട്ടപ്പുറത്ത് ഷീല ( 52 ) നാണ് പരിക്കേറ്റത്. ട്രെയിനിടിച്ച് കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞ് എത്തിയ പോലീസ് ആംബുലൻസ് വിളിച്ച് വരുത്തി കാൽ അറ്റുപോയ ഇവരെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഇവരുടെ തലയ്ക്കും കൈവിരലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.