തടി കയറ്റിയ ലോറി കാറിലിടിച്ച് അപകടം
തലയോലപ്പറമ്പ്: കാറിലേക്ക് തടികയറ്റിവന്ന ലോറി ഇടിച്ചുണ്ടായ അപകടത്തിൽ കാറിൻ്റെ വലത് വശം പൂർണ്ണമായി തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് 4ന് തലപ്പാറ - പെരുവ റേഡിൽ പൊതി മേഴ്സി ജംഗ്ഷന് സമീപമാണ് അപകടം. തൃപ്പൂണിത്തറ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പെരുവയിൽ നിന്നും തലപ്പാറ ഭാഗത്തേക്ക് വരികയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റബർ തടി കയറ്റിവന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ വലത് വശം പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് പ്രാധാന റോഡിൽ ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു.