തൂക്കച്ചാടിൽ നിന്നും പുഴയിൽ വീണ് യുവാവ് മരിച്ചു
തലയോലപ്പറമ്പ്: തൂക്കച്ചാടിൽ നിന്നും മൂവാറ്റുപുഴയാറ്റിൽ വീണ് യുവാവ് മരിച്ചു. മറവൻതുരുത്ത് ഇടവട്ടം രേവതിയിൽ അഭിലാഷ് (47) ആണ് മരിച്ചത്. വടയാർ ആറ്റുവേലക്കടവിൽ ശനിയാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം. വടയാർ ആറ്റുവേലയുടെ അകമ്പടിയായി പുഴയിലൂടെ പോകുകയായിരുന്ന തൂക്കച്ചാടിൽ നിന്നും പുഴയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും മറ്റും ചേർന്ന് മുങ്ങിയെടുത്ത് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സന്ധ്യ, മകൾ: ശിവനന്ദ. സംസ്കാരം നടത്തി.
Comments ()