നടുറോഡിലെ കുഴിയിൽ ടിപ്പർ ലോറി താഴ്ന്നു
വൈക്കം: ടി.വി. പുരം തിരുത്തല്ലി റോഡിൽ നടുറോഡിലെ വലിയ കുഴിയിൽ ടിപ്പർ ലോറി താഴ്ന്ന് അപകടം. ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം. ഭാരവുമായി വന്ന ടിപ്പർ ലോറിയുടെ പിൻചക്രങ്ങളാണ് റോഡിന് നടുവിലുണ്ടായിരുന്ന കുഴിയിലേക്ക് പെട്ടെന്ന് താണുപോയത്. തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി. അപകടത്തെ തുടർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു.

റോഡിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ച് മുൻപും പരാതികൾ ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. റോഡിലെ കുഴികൾ അടച്ച് ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Comments ()