ഉദയനാപുരത്ത് കർഷക ശാക്തീകരണ പദ്ധതി
വൈക്കം: ഉദയനാപുരം കൃഷി ഭവനും ആത്മയും സംയുക്തമായി നടത്തുന്ന കർഷക ശാക്തികരണ പദ്ധതിക്ക് തുടക്കമായി. പദ്ധതി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. നെല്ല്, വാഴ, ജാതി, പച്ചക്കറി കൃഷി ചെയ്യുന്ന പഞ്ചായത്തിലെ കർഷകർക്ക് കൃഷി രീതിയിൽ ശാസ്ത്രീയ പരിശീലനം നൽകുന്നതാണ് പദ്ധതി. വികസന സ്ഥിരം സമിതി ചെയർമാൻ കെ. ദീപേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗങ്ങളായ ജസീനാ ഷാജുദ്ദീൻ, വി. ബിൻസ്, ഗീതാ ഷാജി, ഷൈലജാ സതീശൻ, കൃഷി ഓഫീസർ ആർ. സിദ്ധാർത്ഥ് , മുൻ അസ്സിസ്റ്റൻ്റ് ഡയറക്ടർ ബിജു മോൻ സക്കറിയ തുടങ്ങിയവരും പങ്കെടുത്തു. വിവിധ കാർഷിക വിളകൾ കാലാവസ്ഥക്ക് അനുയോജ്യമായ വിധത്തിൽ കൃഷി ചെയ്യേണ്ട രീതികളും ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കാർഷിക മേഖലയിൽ ഉൾപ്പെടുത്തി മാനാപ്പള്ളി, വേമ്പനാകരി, വാഴമന സൗത്ത്, വാഴമന നോർത്ത്, കണ്ടങ്കരി, ചാലകം പാടശേഖരങ്ങളിൽ ഈ വർഷം കന്നിമാസത്തിൽ കൃഷി ചെയ്യുന്നതിനുള്ള കാർഷിക കലണ്ടറിനും ചടങ്ങിൽ അംഗീകാരമായി.
Comments ()