ഉദയനാപുരം ക്ഷേത്രത്തിൽ ദർശന സമയങ്ങളിൽ മാറ്റം
വൈക്കം: ഉദയനാപുരം സുബ്രഹ്‌മണ്യ ക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് തിരുമുറ്റത്തെ ഭാഗങ്ങളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ് 14 വരെയാണ് ദർശന സമയത്തിന് മാറ്റങ്ങൾ ഏർപ്പെടുത്തിയതായി ക്ഷേത്ര ദേവസ്വം ഓഫിസർ അറിയിച്ചു. ഉച്ചശ്രീബലിക്ക് ശേഷം രാവിലെ 9.30 ന് നട അടക്കും. പിന്നീട് വൈകിട്ട് 5.30 നും മാത്രമേ ദർശനത്തിന് അനുവാദമുണ്ടാകു. വൈകിട്ട് 5 മണിക്ക് തുറന്ന് പുണ്യാഹ ശേഷമായിരിക്കും ദർശനം അനുവദിക്കുക. ഭക്തരുടെ തിരക്ക് അനുഭവപ്പെടുന്ന ചൊവ്വ, ഞായർ ദിവസങ്ങളിൽ പതിവ് രീതിയിൽ രാവിലെ 5 ന് നട തുറക്കുന്നതും ഉച്ചശ്രീബലിക്ക് ശേഷം 11 ന് നടയടക്കും. ഈ ദിവസങ്ങളിൽ വൈകിട്ട് 5 ന് നട തുറന്ന് 8 ന് അടക്കുന്നതുമാണ്.
Comments ()